p

തിരുവനന്തപുരം: സ്ത്രീധനം നിയമപരമായും ധാർമ്മികമായും സാമൂഹികമായും രാഷ്ട്രീയമായും വലിയ കുറ്റകൃത്യമാണെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീകളിലൂടെ നടപ്പാക്കുന്ന സ്ത്രീപക്ഷ നവകേരളം ബോധവത്കരണ പ്രചാരണ പരിപാടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കുറ്റകൃത്യത്തിലേർപ്പെടുന്നവർക്ക് അർഹിക്കുന്ന ശിക്ഷ നൽകാൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.