dd

തിരുവനന്തപുരം:ഭാരത് ഭവൻ നവമാദ്ധ്യമ സർഗ വേദിയിൽ 11 വരെ നീണ്ടു നിൽക്കുന്ന ദേശീയ ശാസ്ത്രീയ സംഗീതികയ്ക്ക് ഇന്ന് തുടക്കമാകും.പ്രശസ്ത കർണ്ണാടക സംഗീതജ്ഞരായ ടി.എം.കൃഷ്ണ,ഡോ.എസ്.സൗമ്യ,ഹരിഹരൻ എം.ബി,അശോക്.എസ് (ബാംഗ്ലൂർ ബ്രദേഴ്സ്),മന്ദസുധാറാണി,കുന്നക്കുടി ബാലമുരളികൃഷ്ണ എന്നിവരാണ് ദേശീയ ശാസ്ത്രീയ സംഗീതികയിൽ എത്തുക. സാംസ്‌കാരിക വകുപ്പും സംഗീത ഭാരതിയുമായി ചേർന്ന് ഭാരത് ഭവൻ ഒരുക്കുന്ന ഈ ശാസ്ത്രീയ സംഗീതോത്സവം വകുപ്പ് മന്ത്രിയുടെയും ഭാരത് ഭവന്റെയും മഴമിഴി മൾട്ടിമീഡിയ മെഗാസ്ട്രീമിംഗിന്റെയും ഫേസ്ബുക്ക് പേജുകളിലൂടെ എന്നും രാത്രി 7ന് പ്രേക്ഷകരിലെത്തുമെന്ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അറിയിച്ചു.