
ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ മകരമാസത്തിലെ ജന്മനക്ഷത്ര തിഥിയായ നാളെ (3) രാവിലെ ഗുരുപൂജയെ തുടർന്ന് സന്യാസിമാരുടെയും ബ്രഹ്മചാരികളുടെയും നേതൃത്വത്തിൽ ശ്രീനാരായണ അഷ്ടോത്തര ശതനാമാവലി പുഷ്പാഞ്ജലി നടക്കും. 10ന് ഭക്തജനപങ്കാളിത്തത്തോടെ ഗുരുദേവൻ രചിച്ച ഹോമമന്ത്റം ജപിച്ച് ശാന്തിഹവനവും ഉണ്ടായിരിക്കും. 11ന് ഗുരുദേവ സത്സംഗത്തിന് ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളായ സന്യാസിവര്യന്മാരുടെ നേതൃത്വത്തിൽ ഗുരുദേവകൃതികളെക്കുറിച്ചുളള പഠനക്ലാസ് നടക്കും. തുടർന്ന് മഹാഗുരുപൂജയും അന്നദാനവും ഉണ്ടായിരിക്കുമെന്ന് പി.ആർ.ഒ ഇ.എം.സോമനാഥൻ അറിയിച്ചു.