
വർക്കല:ഇടവ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പാകിസ്ഥാൻമുക്കിനു സമീപം പൊതുമരാമത്ത് റോഡിനോട് ചേർന്ന് തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ച് നടന്നുവരുന്ന അനധികൃതനിർമ്മാണം പൊളിച്ചുമാറ്റുന്നതിന് ഗ്രാമപഞ്ചായത്ത് പൊലീസ് സഹായം തേടി.ഗ്രാമപഞ്ചായത്ത് പല പ്രാവശ്യം നൽകിയ സ്റ്റോപ്പ് മെമ്മോകൾ അവഗണിച്ചുകൊണ്ടാണ് നിർമ്മാണം നടക്കുന്നത്.തടയാനെത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അടക്കമുളള ഉദ്യോഗസ്ഥർക്കു നേരെ വധഭീഷണി ഉണ്ടായതായും പരാതിയുണ്ട്.ഇതിനെതുടർന്നാണ് അനധികൃത നിർമ്മാണം പൊളിച്ചു മാറ്റുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് പ്രകാരം സഹായം തേടി അയിരൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് രേഖാമൂലം പരാതി നൽകിയത്.