തിരുവനന്തപുരം : ഒരു ബൂത്തിലെ അൻപത് വീടുകൾക്ക് ഒരു കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി) രൂപീകരിക്കുന്ന പദ്ധതിക്ക് ജില്ലയിൽ നെയ്യാറ്റിൻകരയിൽ തുടക്കമായി.കാരോട് മണ്ഡലം കമ്മിറ്റിയിലാണ് സമ്പൂർണ സി.യു.സി രൂപീകരണം പൂർത്തിയാക്കിയത്. കാരോട് പഞ്ചായത്തിലെ 15 ബൂത്തുകളിലായി 75 യൂണിറ്റുകളാണ് മണ്ഡലം പ്രസിഡന്റ് അഡ്വ.സിദ്ധാർത്ഥന്റെ നേതൃത്വത്തിൽ രൂപീകരിച്ചത്.75 യൂണിറ്റുകളുടെയും ഭാരവാഹി പട്ടിക ഡി.സി.സി ഓഫീസിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്ക് ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ കൈമാറി. നെയ്യാറ്റിൻകര,ചെങ്കൽ,കാഞ്ഞിരംകുളം ബ്ലോക്കുകളിലെ എല്ലാ മണ്ഡലങ്ങളിലും ശില്പശാലകൾ ഇതിനകം നടന്നു. കോൺഗ്രസ്സിന്റെ 137ാം ജന്മദിനം പ്രമാണിച്ച് കെ.പി.സി.സി ആരംഭിച്ച 137 രൂപ ചാലഞ്ച് ദണ്ഡിയാത്രയുടെ 92ാം വാർഷികമായ മാർച്ച് 12 വരെ നീട്ടിയതായി ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.