
ആര്യനാട്:ആര്യനാട് സി.പി.ഐ ലോക്കൽ കമ്മിറ്റി ഒാഫീസിന്റെ ഉദ്ഘാടനം സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ നിർവഹിച്ചു.മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ ഓഫീസിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ ഈഞ്ചപുരി സന്തു,അരുവിക്കര വിജയൻ നായർ,പുറുത്തിപ്പാറ സജീവ്,അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു,ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ,ആര്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇറവൂർ പ്രവീൺ,ലോക്കൽ കമ്മിറ്റിയംഗങ്ങളായ ചൂഴഗോപൻ,കെ.മഹേശ്വരൻ, കെ.വിജയകുമാർ,സുകുമാരൻ,മോഹനൻ പൊട്ടൻതല,ഐത്തി സനൽ,ശീരീഷ് കാനക്കുഴി,പ്രമോദ് കൊക്കോട്ടേല,ഐത്തിഅശോകൻ തുടങ്ങിയവർ പങ്കെടുത്തു.