vld-1

വെള്ളറട:കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച വഴിവിളക്കുകളുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കുമാർ അദ്ധ്യക്ഷത വഹിച്ചു.ബ്ളോക്ക് പഞ്ചായത്ത് വികനകാര്യ ചെയർമാൻ ടി.വിനോദ്,ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ എസ്.എസ്. റോജി,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ കെ.എസ്.ഷീബാറാണി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.ലത, എസ്.എസ്.വിനോദ് തുടങ്ങിയവർ സംസാരിച്ചു.കോട്ടുക്കോണം പഞ്ചായത്ത് സ്റ്റേഡിയം,പനവിള,ആലുവിള, മണ്ണംകോട്,പ്രദേശങ്ങളിലാണ് മിനി ഹൈമാസ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.