തിരുവനന്തപുരം: വാട്ടർ അതോറിട്ടി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കാര്യത്തിൽ ചില സംഘടനകൾ നടത്തുന്ന വ്യാജവാർത്തകൾ ജീവനക്കാർ തള്ളിക്കളയണമെന്ന് വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)​ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭ്യർത്ഥിച്ചു. 2002 മാർച്ചിൽ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണം 2004 ജൂലായിലാണ് യു.ഡി.എഫ് സർക്കാർ നടപ്പാക്കിയത്. ആദ്യത്തെ 6 തസ്തികകളിൽ ശമ്പള വർദ്ധനവ് യു.ഡി.എഫ് സർക്കാർ നിഷേധിച്ചപ്പോൾ തുടർന്ന് വന്ന ഇടത് സർക്കാരാണ് ഈ പ്രശ്നം പരിഹരിച്ച് ജീവനക്കാർക്ക് അനുകൂല ഉത്തരവ് ഇറക്കിയത്. ഇത് മറച്ചുവച്ച് ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.