pic1

നാഗർകോവിൽ: കന്യാകുമാരി കുഴിത്തുറയിൽ രണ്ട് പെൺകുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കഴുവന്തിട്ട സ്വദേശി ജെബഷൈനിന്റെ ഭാര്യ വിജി (27) ആണ് ആറു മാസം പ്രായമുള്ള പെൺകുഞ്ഞിനെയും മൂത്ത മകൾ പ്രിയയെയും (2) കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് സംശയിക്കുന്നു. ഇന്നലെ വൈകുന്നേരം ആറ് മണിക്കായിരുന്നു സംഭവം.

ഭർത്താവ് ജെബ ഷൈന് തിരുവനന്തപുരം വർക്കലയിലുള്ള റിസോർട്ടിൽ ജോലിയാണ് . ഇന്നലെ വൈകുന്നേരം ഭർത്താവിന്റെ അമ്മ ദേവാലയത്തിൽ പോയി തിരികെ വീട്ടിൽ വന്നപ്പോൾ, രണ്ട് കുട്ടികളെയും വീടിന്റെ പിൻവശത്തുള്ള വാട്ടർ ടാങ്കിൽ മരിച്ച നിലയിൽക്കണ്ടു. നിലിവിളികേട്ട് നാട്ടുകാർ ഓടിയെത്തി പരിശോധന നടത്തിയപ്പോൾ, വിജിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടു. തക്കല ഡി.എസ്.പി ഗണേശൻ, മാർത്താണ്ഡം ഇൻസ്‌പെക്ടർ സെന്തിൽ വേൽ കുമാർ, സ്പെഷ്യൽ ടീം എസ്. ഐ മുത്തുകൃഷ്ണൻ എന്നിവർ സ്ഥല പരിശോധന നടത്തി. മൃതദേഹങ്ങൾ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. .