തിരുവനന്തപുരം:എം.ജി സർവകലാശാലയിൽ പണം വാങ്ങി മാർക്ക് ലിസ്റ്റും,സർട്ടിഫിക്കറ്റും നൽകിയതിന്റെ പേരിൽ വിജിലൻസ് പിടിയിലായ പരീക്ഷ വിഭാഗം ഉദ്യോഗസ്ഥയെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും മന്ത്രി.ആർ.ബിന്ദു രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേയ്ക്ക് മാർച്ച് നടത്തി.വഴുതക്കാട് നിന്നാരംഭിച്ച മാർച്ച് വിമൻസ് കോളേജിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.തുടർന്ന് മന്ത്രി ആർ. ബിന്ദുവിന്റെ കോലം പ്രവർത്തകർ കത്തിച്ചു. എം. വിൻസെന്റ് എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ,ഷജീർ നേമം,വിനോദ് കോട്ടുകാൽ,അരുൺ എസ്. പി,വീണ.എസ്.നായർ,ടി.ആർ.രാജേഷ്,ശംഭു പാൽകുളങ്ങര,അജയ് കുര്യാത്തി എന്നിവർ സംസാരിച്ചു.