
തിരുവനന്തപുരം: ശ്രീസരസ്വതി വിദ്യാലയം കീഴാറൂരിലെ പുതുക്കിയ ലൈബ്രറിയുടെയും ബിഗ് ഡ്രീം മെന്റേറിംഗ് പരിപാടിയുടെയും ഉദ്ഘാടനം ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സംഘടനാ കാര്യദർശി മുരളീധരൻ ഉദ്ഘാടനം ചെയ്തു.വിദ്യാലയം പ്രസിഡന്റ് ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കാര്യദർശി മുരളീധരൻ ഉദ്ഘാടനം ചെയ്തു.വിദ്യാലയം വൈസ് പ്രസിഡന്റ് രതീഷ്, പ്രിൻസിപ്പൽ ശോഭ ടീച്ചർ,ബിഗ് ഡ്രീം കോ - ഓർഡിനേറ്റർ ദേവകുമാർ എന്നിവർ സംസാരിച്ചു. ബിഗ് ഡ്രീം മെന്റേറിംഗ് കോ - ഓർഡിനേറ്റർമാരായ മോഹൻ ചന്ദ്രൻ, അരുൺ എന്നിവർ വിദ്യാലയ ലൈബ്രററിക്ക് ആവശ്യമായ പുസ്തകങ്ങൾ, കംപ്യൂട്ടർ, പ്രിന്റർ എന്നിവ സ്കൂളിന് കൈമാറി. തുടർന്ന് വിദ്യാലയ ട്രഷറർ ശരത് സി.എസ് നന്ദി പറഞ്ഞു.