തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കും സംസ്ഥാനത്തെ അദ്ധ്യാപകർക്കും ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ബാധകമായ ക്ഷാമബത്തയിൽ (ഡി.എ) 3 ശതമാനം വർദ്ധനയുണ്ടാകും. ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാർഷിക ശരാശരി 342.92 പോയിന്റിൽ നിന്ന് 351.33 ആയി ഉയർന്നതിനാലാണിത്. ഇതോടെ കേന്ദ്ര ഡി.എ 31 ശതമാനത്തിൽനിന്ന് 34 ആയും സംസ്ഥാന ജീവനക്കാരുടേത് 12ൽ നിന്ന് 15 ശതമാനമായും ഉയരും.