
തിരുവനന്തപുരം: കേരള സർവകലാശാല മനശാസ്ത്ര വിഭാഗത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സെന്റർ ഫോർ ജെറിയാട്രിക് സ്റ്റഡീസിൽ മാർച്ചിൽ തുടങ്ങുന്ന പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് കോഴ്സിലേക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിലേക്ക് കേരളസർവകലാശാല അംഗീകരിച്ചിട്ടുള്ള സൈക്കോളജി ബിരുദമാണ് യോഗ്യത. ബിരുദതലത്തിൽ 100 മാർക്കിൽ കുറയാതെ ഒരു പേപ്പർ ജനറൽ സൈക്കോളജി/ സോഷ്യൽ സൈക്കോളജി/ അബ്‌നോർമൽ സൈക്കോളജി/ ഡെവലപ്‌മെന്റ് സൈക്കോളജി/ ഓർഗനൈസേഷൻ ബിഹേവിയർ പഠിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം. ശനി ഞായർ ദിവസങ്ങളിൽ കാര്യവട്ടം ക്യാമ്പസിലെ മനശാസ്ത്ര വിഭാഗത്തിലാണ് ക്ലാസുകൾ. വെബ്സൈറ്റ്- www.keralauniversity.ac.in, ഫോൺ- 9447221421.