തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദ് രാജ്യത്തെ വിസ്മയിപ്പിച്ച വിശ്വപൗരനായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ഇ. അഹമ്മദിന്റെ അഞ്ചാം ചരമ വാർഷികത്തിൽ നന്ദവാനം ലീഗ് ഹൗസിൽ സംഘടിപ്പിച്ച അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻമന്ത്രി സി. ദിവാകരൻ ഇ. അഹമ്മദ് അനുസ്‌മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എം.എൽ.എ, പി. ഉബൈദുള്ള എം.എൽ.എ, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം എന്നിവർ ഓൺലൈനിൽ പങ്കെടുത്തു. ലീഗ് നേതാക്കളായ ബീമാപള്ളി റഷീദ്, അഡ്വ.കണിയാപുരം ഹലീം, അഡ്വ.എസ്.എൻ. പുരം നിസാർ, ചാന്നാങ്കര എം.പി കുഞ്ഞ്, അഡ്വ. പാച്ചല്ലൂർ നുജുമുദീൻ, എം.എ. കരീം, വിഴിഞ്ഞം റസാഖ്, കാട്ടാക്കട മാഹീൻ അബുബക്കർ, നെല്ലനാട് ഷാജഹാൻ, എൻ.എം ഇസ്മായിൽ മുസ്ലിയാർ,
എസ്.എം. ഇക്ബാൽ, കബീർ കടവിളാകം, ഹുമയൂൺ കബീർ, കന്യാകുളങ്ങര ഷാജഹാൻ, വള്ളക്കടവ് ഗഫൂർ, ജസീം ചിറയിൻകീഴ്, സജീന ടീച്ചർ, പള്ളിവേട്ട ഷമീം, ആമച്ചൽ ഷാജഹാൻ, യൂത്ത് ലീഗ്, എം.എസ്.എഫ് ,എസ്.ടി.യു, വനിതാ ലീഗ് നേതാക്കൾ എന്നിവർ സംസാരിച്ചു.