വിതുര:മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വെള്ളനാട് ബ്ലോക്ക്പഞ്ചായത്തിന്റെയും തൊളിക്കോട് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്പെഷ്യൽഫോറസ്ട്രി നഴ്സറി നിർമ്മാണത്തിന്റെ ഉദ്ഘാടനം ചെട്ടിയാംപാറ മേത്തോട്ടം ട്രൈബൽ എൽ.പി.എസിൽ ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,വൈസ് പ്രസിഡന്റ് ബി.സുശീല,ചെട്ടിയാംപാറ വാർ‌ഡ് മെമ്പർ പ്രതാപൻ,വിനോബാനികേതൻ വാർഡ്മെമ്പർ ലിജുകുമാർ,ചായം വാർഡ്മെമ്പർ ആർ.ശോഭനകുമാരി എന്നിവർ പങ്കെടുത്തു.