പാലോട്: ചെറ്റച്ചൽ ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തുന്ന പച്ച നല്ലാംകോട്ടുകോണം സ്വദേശി പ്രദീപിനെ കഴിഞ്ഞ ദിവസം കാട്ടുപന്നി ആക്രമിച്ചു. രാത്രി ഒൻപതു മണിയോടെ കട പൂട്ടി വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാലൻകാവിന് സമീപത്തുവച്ചാണ് പന്നി ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പ്രദീപിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രദീപ് ചികിത്സയിലാണ്. ഇടി കൊണ്ടിട്ടും ചാകാത്ത പന്നിയെ വനപാലകരെത്തി വെടിവച്ച് കൊന്ന് മറവു ചെയ്തു. നന്ദിയോട് താന്നിമൂട്ടിൽ പാലുവള്ളി ചുണ്ടകരിക്കകം രാജി ഭവനിൽ സജിയുടെ റബർ പുരയിടത്തിലെ പൊട്ട കിണറ്റിൽ വീണ പന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവച്ചുകൊന്നു. പ്രദേശങ്ങളിൽ പന്നിശല്യം രൂക്ഷമാണ്.