കാട്ടാക്കട:കാട്ടാക്കട എക്സൈസ് റേഞ്ച് പരിധിയിൽ നടത്തിയ പരിശോധനയിൽ മൂന്നു കേസുകളിലായി 22 ലിറ്റർ ചാരായവുമായി മൂന്ന് പേർ പിടിയിലായി.കടത്താൻ ഉപയോഗിച്ച വാഹനങ്ങളും വിൽപ്പന നടത്തിയ പണവും എക്സൈസ് സംഘം പിടിച്ചെടുത്തു.കള്ളിക്കാട് മുകുന്ദറ ഭാഗത്ത് മദ്യ വിൽപ്പന നടത്തിയതിന് അരുണിനെ പരിശോധന സംഘം കസ്റ്റഡിയിലെടുത്തു.ഇയാളിൽ നിന്ന് 5.5 ലിറ്റർ മദ്യം,500 രൂപ,മദ്യം വിൽപന നടത്താൻ ഉപയോഗിച്ച സ്കൂട്ടർ എന്നിവയും കണ്ടെടുത്തു.ഇയാൾക്ക് കൊവിഡും സ്ഥിരീകരിച്ചിട്ടുണ്ട്.തുടർന്ന് കാട്ടാക്കട പുതുവയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഇവിടെ മദ്യ വിൽപ്പന നടത്തുകയായിരുന്ന മനുവിനെ പിടികൂടി.ഇയാളിൽ നിന്ന് 13 ലിറ്റർ മദ്യം,കൈവശമുണ്ടായിരുന്ന 700 രൂപ,മദ്യ വിൽപന നടത്താൻ ഉപയോഗിച്ച സ്കൂട്ടർ എന്നിവ കണ്ടെടുത്തു.കാരംകോട്ടുകോണം ഭാഗത്തു നടത്തിയ പരിശോധനയിൽ കൃഷ്ണൻ കുട്ടിയെ സംഘം പിടികൂടുകയും ഇയാളുടെ പക്കൽ നിന്ന് 3.5 ലിറ്റർ മദ്യവും 1080 രൂപയും കണ്ടെടുത്തു.കാട്ടാക്കട എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.നവാസ്,പ്രിവന്റീവ് ഓഫീസർ ഗിരീഷ്,സിവിൽ എസൈസ് ഉദ്യാഗസ്ഥർ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.അറസ്റ്റിലായ കൃഷ്ണൻകുട്ടി,മനു എന്നീ പ്രതികളെ കോടതിയിൽ ഹാജരാക്കി.