shaiju

ഉഴമലയ്ക്കൽ:യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ഉഴമലയ്ക്കൽ കുളപ്പട കുന്നുംപുറത്ത് വീട്ടിൽ ആർ.ഷൈജു (32)നെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ശബ്ദം കേട്ട് മാതാവ് ശാന്ത കിണറ്റിൽ നോക്കിയപ്പോഴാണ് വിവരം അറിയുന്നത്. ശാന്തയുടെ നിലവിളി കേട്ട് സമീപവാസികൾ ഒാടി എത്തിയെങ്കിലും മരണം സംഭവിച്ചു.കുറച്ച് വർഷങ്ങളായി ഷൈജു മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിൽ ആയിരുന്നുവെന്ന് ആര്യനാട് പെ‌ാലീസ് പറഞ്ഞു.രണ്ടുദിവസം മുൻപും ഷൈജു കിണറ്റിൽ ചാടിയിരുന്നു. ഇൗ സമയം സമീപത്തെ വീട്ടിൽ ജോലിക്കെത്തിയവർ രക്ഷിച്ച് കരയ്ക്ക്കയറ്റുകയായിരുന്നു. അവിവാഹിതനാണ്. പിതാവ്:പരേതനായ രവി.സഹോദരൻ ചന്ദ്രു .