
നെയ്യാറ്റിൻകര:നെയ്യാറ്റിൻകരയിൽ നിന്നും കിഴക്കേക്കോട്ട വഴി തമ്പാനൂരിലേക്കും നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കും ആരംഭിച്ച സിറ്റി ഷട്ടിൽ സർവീസുകൾ കെ.ആൻസലൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. എം.എൽ.എയുടെ നിർദ്ദേശാനുസരണം സിവിൽ സ്റ്റേഷൻ,പട്ടം - മെഡി.കോളേജ്,വഞ്ചിയൂർ-കണ്ണമ്മൂല- മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേയ്ക്കും ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.കൺസഷൻ ടിക്കറ്റ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് സിറ്റി ഷട്ടിൽ ബസുകളിൽ യാത്ര ചെയ്യാം.ഷട്ടിൽ ബസുകളിലെ സ്ഥിരം യാത്രക്കാർക്കായി കാർഡ് സംവിധാനവും നടപ്പിലാക്കും.വയോജനങ്ങൾ, ഗർഭിണികൾ,അംഗ പരിമിതർ എന്നിവർക്ക് ഷട്ടിൽ ബസുകളിൽ ആയാസരഹിതമായി പ്രവേശിക്കാനുളള സംവിധാനവുമൊരുക്കിയിട്ടുണ്ട്.നഗരസഭ കൗൺസിലർ അമ്മിണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ജോസ് ഫ്രാങ്ക്ളിൻ,എ.ടി.ഒ.മുഹമ്മദ് ബഷീർ,ജനറൽ സി.ഐ.സതീഷ് കുമാർ,അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ എസ്.ആർ.രാജേഷ്,വെഹിക്കിൾ സൂപ്പർവൈസർ ഡി.സാം കുട്ടി,സർജന്റ് ശശിഭൂഷൺ,വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എൻ.കെ.രഞ്ജിത്ത്,എസ്.ജി.രാജേഷ്,കെ.എസ്.ജയശങ്കർ,ജി. ജിജോ,എസ്.എസ്.സാബു,എൻ.എസ്.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.