
ആസിഫ് അലിയും ജീത്തുജോസഫും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് കൂമൻ എന്ന് പേരിട്ടു. രൺജി പണിക്കർ, ബാബുരാജ് എന്നിവരാണ് മറ്റു താരങ്ങൾ. ഫെബ്രുവരി 20ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളാണ് ലൊക്കേഷൻ. കെ.ആർ. കൃഷ്ണകുമാറാണ് കൂമന്റെ രചന നിർവഹിക്കുന്നത്. മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ട്വിൽത്ത്മാന്റെ തിരക്കഥ നിർവഹിച്ചതും കൃഷ്ണകുമാറാണ്. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി നിർമ്മിക്കുന്ന ചിത്രത്തിന് സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു.