
തിരുവനന്തപുരം: കേരള സർക്കാരിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാൻഡ്ലൂം ടെക്‌നോളജി(കണ്ണൂർ) ടെക്സ്റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എൻ.ഐ.ഡികളിൽ നിന്ന് ടെക്സ്റ്റൈൽസ് ഡിസൈനിംഗ് കോഴ്സ് പൂർത്തിയാക്കിവർക്കും ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽസ് ടെക്‌നോളജി, ഹാൻഡ്ലൂം ടെക്‌നോളജി എന്നിവയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ നേടിയവർക്കും അപേക്ഷിക്കാം. ടെക്സ്റ്റൈൽസ് ഡിസൈനിംഗിൽ മൂന്നു മുതൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രൊജക്ട് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ്. അപേക്ഷകൾ തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കാം. ഫെബ്രുവരി 15ന് വൈകിട്ട് 5നകം അപേക്ഷകൾ ലഭിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. അപേക്ഷകൾ അയക്കുമ്പോൾ കവറിന് പുറത്ത് 'ടെക്സ്റ്റൈൽസ് ഡിസൈനർക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. വിലാസം ; എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്‌നോളജി(കണ്ണൂർ), കിഴുന്ന പി.ഒ, തോട്ടട, കണ്ണൂർ 670007. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ 04972835390, ഇമെയിൽinfo@iihtkannur.ac.in, വെബ്‌സൈറ്റ്: www.iihtkannur.ac.in.