aituc

തിരുവനന്തപുരം:രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികൾ പണിയെടുക്കുന്നതും ഗ്രാമീണ മേഖലയുടെ നട്ടെല്ലുമായ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ച് തൊഴിലുറപ്പ് മേഖല തകർക്കാനുള്ള കേന്ദ്രനീക്കം അനുവദിക്കില്ലെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.രാജേന്ദ്രൻ പറഞ്ഞു.

കേന്ദ്രബഡ്ജറ്റിനെതിരെ എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ സംഘടിപ്പിച്ച രാജ്ഭവൻ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി വിജയമ്മ, പി.എസ്. നായിഡു, പട്ടം ശശിധരൻ, പി.അരവിന്ദാക്ഷൻ, സുനിൽ മതിലകം, ജയകുമാർ, ദേവകി, ലെനിൻ ദാസ്, രാജീവ് കുമാർ, വേണു, പി.ജെ. സന്തോഷ്, കെ.രമേശ്, മൈക്കിൾ ബാസ്റ്റിൻ എന്നിവർ പങ്കെടുത്തു.