വർക്കല:പനയറ കുന്നിൽ ശ്രീദേവി ക്ഷേത്ര (ചിറവിള മാടൻകാവ്) ത്തിലെ ഉത്സവം 5ന് ആരംഭിക്കും.6 വരെ ദിവസവും രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,7ന് ഗണപതിക്ക് ഉണ്ണിഅപ്പം മൂടൽ,തുടർന്ന് അഖണ്ഡനാമജപയ‌ജ്ഞം, 9ന് നവകലശാഭിഷേകം,10ന് കഞ്ഞിസദ്യ, വൈകിട്ട് ക്ഷേത്രചടങ്ങുകൾ എന്നിവ ഉണ്ടായിരിക്കും.6ന് രാവിലെ 8.30ന് മഹാമൃത്യുഞ്ജയഹോമം,9.30ന് കഞ്ഞിസദ്യ, 7ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,9.30ന് കഞ്ഞിസദ്യ, വൈകുന്നേരം 5.30ന് ഐശ്വര്യപൂജ,8ന് രാവിലെ 9.30ന് പുളളുവൻപാട്ട്, നൂറും പാലും അഭിഷേകം,11ന് കഞ്ഞിസദ്യ, വൈകുന്നേരം 5.30ന് ഭഗവതിസേവ,രാത്രി 7.30ന് ചമയവിളക്ക് തുടർന്ന് മികച്ച ന്യൂസ് റീഡർക്കുളള ഇന്റർനാഷണൽ എക്സലൻസി അവാർഡ് നേടിയ കുടുംബാംഗവും റിപ്പോർട്ടർ ടിവിയിലെ ന്യൂസ് റീഡറുമായ അപർണ്ണസെന്നിനെ ആദരിക്കും.അഡ്വ. വി.ജോയി എം.എൽ.എ,ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കബിറിൽ എന്നിവർ പങ്കെടുക്കും.9ന് രാവിലെ 7.30ന് ഗുരുപൂജ, 9ന് നവകലശാഭിഷേകം,10ന് കഞ്ഞിസദ്യ, വൈകുന്നേരം 6ന് എഴുന്നളളത്ത് (ക്ഷേത്രപരിസരത്ത് മാത്രം), 9ന് ഗുരുസി.