k-surendran

തിരുവനന്തപുരം: കെ.റെയിൽ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവാസ്വപ്നമായി അവസാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തലസ്ഥാനത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കെ.റെയിലിന് അനുമതി നൽകേണ്ട എന്ന കേന്ദ്രതീരുമാനം ജനങ്ങൾക്ക് ആശ്വാസമുണ്ടാക്കുന്നതാണ്.അഴിമതി ലക്ഷ്യമാക്കിയുള്ള പദ്ധതി നടപ്പാക്കരുത് എന്നാണ് ബി.ജെ.പി നിലപാട്. എല്ലാ നടപടിയും കേരള സർക്കാർ അവസാനിപ്പിക്കണം. ഡി.പി.ആറിൽ പലതും മറച്ചുവച്ചു. ഇനി ഡി.പി.ആർ ശരിയായാൽ പോലും കെ.റെയിൽ യാഥാർത്ഥ്യമാകില്ല. അത് പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് പോലും അറിയില്ല. കേന്ദ്രം വന്ദേ ഭാരത് മിഷൻ പ്രഖ്യാപിച്ചതോടെ സിൽവർ ലൈൻ പദ്ധതിക്ക് പ്രസക്തിയില്ലാതായി. ഇപ്പോഴത്തെ ജനകീയ തീരുമാനത്തിലൂടെ ബി.ജെ.പി സർക്കാർ‌ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണെന്ന് ഒരിക്കൽകൂടി തെളിയിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.