prathirodha-marunnu-vitha

കല്ലമ്പലം: നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ ജംഗ്ഷനിൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ പ്രതിരോധ മരുന്ന് വിതരണം നടത്തി. സേവാഭാരതി നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് മുരുകൻ.ജി. സേവാഭാരതി ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് അരുൺ ദേവ്. ഗ്രാമപഞ്ചായത്തംഗങ്ങളായ പൈവേലിക്കോണം ബിജു, അരുൺ കുമാർ എസ്, ബി.ജെ.പി.നാവായിക്കുളം മണ്ഡലം പ്രസിഡന്റ് സജി.പി.മുല്ലനല്ലൂർ, മണ്ഡലം സെക്രട്ടറി തച്ചോട് ശശീന്ദ്രൻ, സേവാഭാരതി ഭാരവാഹികളായ യമുന ബിജു, മായ, പ്രജീഷ് എന്നിവർ നേതൃത്വം നൽകി.