intuc-strike

തിരുവനന്തപുരം:ലോട്ടറി ടിക്കറ്റ് വില വർദ്ധിപ്പിക്കരുത്,സമ്മാനത്തുക വർദ്ധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ (ഐ.എൻ.ടി.യു.സി) ജില്ലാ ലോട്ടറി ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി ട്രഷറർ അഡ്വ.വി.പ്രതാപചന്ദ്രൻ നായർ ധർണ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.എസ്.യുസഫ് അദ്ധ്യക്ഷത വഹിച്ചു. കൈരളി റാഫി, അയിര എസ്.സലിംരാജ്,ആനത്താനം രാധാകൃഷ്ണൻ, മുരളീധരൻ നായർ,പ്രീതകുമാർ, സി.രാജലക്ഷ്മി, വീരണകാവ് സി.വി.ജയൻ എന്നിവർ പങ്കെടുത്തു.