a

തിരുവനന്തപുരം:നഗരസഭയുടെ കീഴിൽ സ്വകാര്യ ഏ‌ജൻസികളുടെ സഹായത്തോടെ അടിമുടി മാറാനൊരുങ്ങുകയാണ് നഗരത്തിലെ നാല്പതോളം പാർക്കുകൾ.ഈയടുത്താണ് പാർക്കുകളുടെ പരിപാലനം സ്വകാര്യ ഏ‌ജൻസികൾക്ക് കൈമാറനുള്ള പദ്ധതിയുമായി നഗരസഭ രംഗത്ത് വന്നത്.ഇതിനായുള്ള ടെൻഡർ നടപടികൾ ഇന്ന് പ്രസിദ്ധീകരിക്കും. ടെൻഡർ പ്രസിദ്ധീകരിച്ചശേഷം താത്പര്യമുള്ള സ്വകാര്യ എജൻസികൾക്ക് താല്പര്യപത്രം സമർപ്പിക്കാം.അന്തിമ ചർച്ചകൾക്ക് ശേഷം അപേക്ഷ സമർപ്പിച്ച ഏജൻസികളെ പരിഗണിക്കും.

നിബന്ധനകൾ
പാർക്കുകൾ ഏറ്റെടുക്കുന്നതിന് സ്വകാര്യ ഏജൻസികൾ വർഷം തോറും നഗരസഭയ്ക്ക് പണം നൽകണം. പാർക്കുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും നഗരസഭയുടെ വരുമാനവർദ്ധനയ്ക്കും ഇത് സഹായകമാണ്. നഗരത്തിലെ പാർക്കുകളെ ദീർഘകാലം മികവുള്ളതാക്കാനാണ് പദ്ധതിവഴി നഗരസഭ ലക്ഷ്യമിടുന്നത്.അഞ്ചു മുതൽ പത്ത് വർഷം വരെയായിരിക്കും പരിപാലന കാലാവധി.

നഗരത്തിലെ പാർക്കുകൾ
നഗരപരിധിയിൽ ഉൾപ്പെട്ട ഗാന്ധി പാർക്ക്,സന്മതി പാർക്ക്, വിവേകാനന്ദ പാർക്ക്,നെഹ്റു പാർക്ക്,ക്ളിഫ് ഹൗസ് പാർക്ക്,ഉള്ളൂർ സ്മാരക പാർക്ക് തുടങ്ങി 46 പാ‌ർക്കുകളിൽ 41 എണ്ണം നവീകരണത്തിന്റെ പാതയിലാണ്.ബാക്കി അഞ്ചിൽ രണ്ടെണ്ണം സ്മാർട്ട് സിറ്റിയും മൂന്നെണ്ണം സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമാണ് പരിപാലിക്കുന്നത്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള 41 എണ്ണത്തിൽ പത്തെണ്ണം ഉപയോഗശൂന്യവും 32 എണ്ണം നവീകരണത്തിനായി കാത്തിരിക്കുകയുമാണ്. ഉപയോഗപ്രദമായവ നാലെണ്ണം മാത്രം.പാർക്കുകളുടെ നവീകരണത്തിന് വൻതുക വേണ്ടിവരുന്നതിനാലാണ് ഇവ സ്വകാര്യ ഏജൻസികൾക്കോ വ്യക്തികൾക്കോ കൈമാറാൻ നഗരസഭ തീരുമാനിച്ചത്.

പരിപാലനവും സംരക്ഷണവും

ലാഭം കാത്ത് ഏജൻസികൾ
പാർക്കുകളിൽ നഗരസഭ നിർദ്ദേശിക്കുന്ന അളവിൽ പരസ്യം സ്ഥാപിക്കാം.നഗരസഭയുടെ അനുമതിയോടെ പാർക്കുകളിൽ സ്റ്റേജ് സജ്ജീകരിച്ച് വാടക വാങ്ങി പൊതുപരിപാടികൾക്കും വിനോദ പരിപാടികൾക്കും ഉപയോഗപ്പെടുത്തുകയോ കഫറ്റീരിയ സ്ഥാപിക്കുകയോ ചെയ്യാം.