1

വിഴിഞ്ഞം:ലോകതണ്ണീർത്തട ദിന ത്തോടനുബന്ധിച്ച് നീർ തടാകം പരിസ്ഥിതി സംരക്ഷണ സംഘടനയുടെ നേതൃത്വത്തിൽ വെള്ളായണി കായലിൽ ശുചീകരണവും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു.വെള്ളായണി കായലിൽ വവ്വാ മൂലയിൽ നടന്ന പരിപാടിയിൽ എം.വിൻസന്റ് എം.എൽ.എ,, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ,ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.സാജൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി വത്സലൻ ചെയർമാൻ ജി.സുരേന്ദ്രൻ അഷ്ട ബാലൻ അദാനി ഗ്രൂപ്പ് സി എസ്.ആർ. ദക്ഷിണ മേഖലാ മേധാവി ഡോക്ടർ അനിൽ ബാലകൃഷ്ണൻ,വിപിൻ ഷേകുറി,കെ.സുദർശനൻ, സംഗീതസംവിധായകൻ ഡോക്ടർ.വാഴമുട്ടം ചന്ദ്രബാബു, അനിൽകുമാർ ഡോക്ടർ വിജയകുമാർ ശ്രീരാജ്, വിജയൻ നായർ തുടങ്ങിയവർ പങ്കെടുത്തു. നിർത്തടാകം സെക്രട്ടറി പാട്സ് ജയകുമാർ സ്വാഗതവും പ്രസിഡന്റ് കിരൺ നന്ദിയും പറഞ്ഞു.തണ്ണീർത്തട ദിനത്തോട് അനുബന്ധിച്ച് ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു.