vhghg

തൃശൂർ: കാമുകനുമായി ഒന്നിച്ചു താമസിക്കുന്നതിന് ഭർത്താവ് മൻസൂർ മാലിക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രേഷ്മാബീവിയുടെ (30) ജാമ്യഹർജി തൃശൂർ അഡിഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് തള്ളി. കൊൽക്കത്തയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഭർത്താവ് തിരികെ എത്തിയില്ലെന്ന പരാതിയുമായി രേഷ്മാബീവി തന്നെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പരാതിക്കാരിയായ യുവതിയും കാമുകൻ ബീരുവും സഹായിയായ മൈനറും ചേർന്ന് മൻസൂർ മാലിക്കിനെ കൊല ചെയ്ത് കുഴിച്ചിടുകയായിരുന്നുവെന്ന് കണ്ടെത്തിയത്. പ്രെോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ഡി. ബാബു ഹാജരായി.