തിരുവനന്തപുരം: പുതിയ ദൗത്യം പ്രാർത്ഥനയോടെ ഏറ്റെടുക്കുന്നുവെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ലത്തീൻ കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ.
അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി പ്രഖ്യാപിക്കപ്പെട്ട ശേഷംനടത്തിയ ലഘുപ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തലസ്ഥാന ജില്ലയാണ് പ്രധാന കർമ്മ മണ്ഡലം. പൊതുസമൂഹത്തോട് ചേർന്ന്, ഇതര മതസ്ഥരെ ആദരിച്ച് പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മൂന്നാഴ്ച മുൻപാണ് നിയമന വിവരമറിയുന്നത്. വിവരം രഹസ്യമാക്കി വയ്ക്കണമെന്നായിരുന്നു നിർദ്ദേശം. സ്ഥാനലബ്ധിയെപ്പറ്റിയറിഞ്ഞപ്പോൾ ആദ്യം പേടിയും ആശങ്കയുമാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.