1
റിഷി പൽപ്പു

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ പുതിയ ബഡ്ജറ്റിലും ആവശ്യമായ ഭേദഗതി വരുത്താതിരുന്നത് സ്വർണ്ണ കള്ളക്കടത്തുകാരെയും കരിഞ്ചന്തക്കാരെയും സഹായിക്കാൻ വേണ്ടിയാണെന്ന് കേരള സ്റ്റേറ്റ് ആഭരണ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി സംസ്ഥാന നേതൃസമ്മേളനം വിലയിരുത്തി.സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റായി റിഷി പൽപ്പു (തൃശൂർ),വൈസ് പ്രസിഡന്റായി മനോജ് എടാനി (കോഴിക്കോട്),സെക്രട്ടറിയായി പി.പി ഫിറോസ്(മലപ്പുറം),ജോയിന്റ് സെക്രട്ടറിയായി കെ.ആർ.ശ്രീനിവാസൻ ട്രഷററായി ഇ.ഉണ്ണികൃഷ്നൻ എന്നിവരെ തിരഞ്ഞെടുത്തു.