a

തിരുവനന്തപുരം:ആഗോള കാൻസർ ദിനമായ നാളെ പ്രശസ്ത കാൻസർ വിദഗ്ദ്ധരെ അണിനിരത്തി സ്വസ്തി ഫൗണ്ടേഷൻ,ട്രിവാൻഡ്രം ഓങ്കോളജി ക്ലബ് , എസ്.എൻ യുണൈറ്റഡ് മിഷൻ ഇന്റർ നാഷണൽ,കേരള മീഡിയ അക്കാഡമി, എൽ.എൻ.സി.പി.ഇ കാര്യവട്ടം,ഹെൽത്ത് എഡ്യൂക്കേഷൻ ക്ലബ്, മാർ ഇവാനിയോസ് കോളേജ് എന്നിവരുടെ നേതൃത്വത്തിൽ 'നിസംശയം' ഓൺലൈൻ പരിപാടി നടത്തും. ഡോ എം.വി. പിള്ള, കേരള ഹെൽത്ത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. മോഹനൻ, ഡോ. ചന്ദ്രമോഹൻ, ഡോ. രാംദാസ്, ഡോ. ബാബു മാത്യു, ഡോ. ബോബൻ തോമസ്, ഡോ. ബാലഗോപാൽ, ഡോ. ഗീത കടയപ്രത്ത്, ഡോ. പ്രീത മധുകുമാർ എന്നിവർ നഗരത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ അണിനിരക്കുന്ന സദസുമായി സംവദിച്ച് കാൻസർ സംശയങ്ങള ദൂരീകരിക്കും.
പൂയം തിരുനാൾ ഗൗരിപാർവതിബായി,കർദ്ദിനാൾ ബസേലിയോസ് മാർ ക്ളീമിസ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ശുഹൈബ് മൗലവി, ഡോ ജോർജ് ഓണക്കൂർ, ടി.കെ.എ നായർ, മുൻ ഡി.ജി.പിമാരായ ജേക്കബ് പുന്നൂസ്, എ. ഹേമചന്ദ്രൻ, വിൻസൻ എം. പോൾ,എയർ മാർഷൽ ബി. സുരേഷ്, പി.എച്ച്. കുര്യൻ ജോർജ്, ജേക്കബ് മുത്തൂറ്റ്, മർക്കോസ് എബ്രഹാം, ആർ.എസ്. ബാബു, ഡോ.കെ.കെ.മനോജൻ, ഡോ. ജി കിഷോർ, എസ്.ഗോപിനാഥ് കെ.മധുപാൽ , ഡോ.ജാസി ഗിഫ്റ്റ്, ഡോ.വിന്ദുജാ മേനോൻ സീമ .ജി.നായർ ,ശോഭ കോശി ഡോ.താര.എസ് നായർ,കുക്കൂ പരമേശ്വരൻ, കെ.സി. ലേഖ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. സംഘടനകളുടെ ഫേസ്ബുക്ക് പേജിൽ രാത്രി 7.30 മുതൽ 8.30 വരെ ലൈവായിരിക്കും.