
പോത്തൻകോട്:കഴക്കൂട്ടം സൈനിക സ്കൂളിൽ ശബളവും പെൻഷനും മുടങ്ങിയതോടെ സ്കൂൾ ജീവനക്കാരും പെൻഷൻകാരും കഴക്കൂട്ടം സൈനിക സ്കൂൾ ആസ്ഥാനത്തിന് മുന്നിലെ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അദ്ധ്യാപക പ്രതിനിധി മാത്യു കെ.തോമസിന്റെ നേതൃത്വത്തിലാണ് ജീവനക്കാരും പെൻഷൻകാരും പ്രതിഷേധ സമരം നടത്തിയത്.രാജ്യത്തിന്റെ അഭിമാനമായ ഈ സ്ഥാപനം നിലനിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.