dhar

വെഞ്ഞാറമൂട്: എസ്.എസ്.എൽ.സി,പ്ലസ്ടു ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിക്കുന്ന പരീക്ഷ രീതി പുനർക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് മുന്നിൽ ധർണ നടത്തി. ആറ്റിങ്ങൽ ഉപജില്ലാ പ്രസിഡന്റ് ടി.യു. സഞ്ജീവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എൻ.സാബു, വി.പി. സുനിൽകുമാർ, കെ.ഉണ്ണികൃഷ്ണൻ നായർ, വി. വിനോദ്, എം.ആർ. മധു, സി.എസ്. വിനോദ്, ഒ.ബി. ഷാബു, എ.സീനബീവി, രഞ്ജിത് വെള്ളല്ലൂർ, കെ. മണികണ്ഠൻ നായർ എന്നിവർ നേതൃത്വം നൽകി.