
പൂവാർ: പൂവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവർത്തനരഹിതമായ എക്സറേ, ഇ.സി.ജി യൂണിറ്റുകൾ അടിയന്തരമായി പ്രവർത്തിപ്പിക്കണമെന്നാവശ്യം ശക്തമാകുന്നു. ടെക്നീഷ്യന്റെ അഭാവം കാരണം മാസങ്ങളായി അടഞ്ഞ് കിടക്കുകയാണ് ഇ.സി.ജി, എക്സറേ യൂണിറ്റുകൾ. അടിയന്തരമായി തുറന്ന് നൽകി ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാർട്ടി കോവളം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി. പാർട്ടിയുടെ കോവളം മണ്ഡലം സെക്രട്ടറി ബഷീറിന്റെ തേത്യത്വത്തിൽ നൽകിയ നിവേദനം മെഡിക്കൽ ഓഫീസർ ഡോ. മിനി ഏറ്റുവാങ്ങി. ലസീംദാസ് അരുമാനൂർ, രാജീവ് പൂവാർ എന്നിവർ പങ്കെടുത്തു. ഉടൻ നടപടി സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.