നെടുമങ്ങാട്: ഇരിഞ്ചയം, ഇടവിളാകം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികത്തിന് തുടക്കമായി. ഇന്ന് രാവിലെ 5ന് ഗണപതിഹോമം, മുളപൂജ. വൈകിട്ട് 3ന് വിഗ്രഹ ഘോഷയാത്ര. വൈകിട്ട് 5ന് ബിംബശുദ്ധി കലശപൂജ, അധിവാസഹോമം. ശനിയാഴ്ച രാവിലെ 5ന് ഗണപതിഹോമം, മുളപൂജ. വൈകിട്ട് 5ന് ബ്രഹ്മകലശപൂജ, ഖണ്ഡബ്രഹ്മകലശപൂജ, ധ്യാനാധിവാസം. ഞായറാഴ്ച രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, രാവിലെ 10ന് ക്ഷേത്രതന്ത്രി ശങ്കരിമഠം വിനീത് ശർമ്മയുടെ മുഖ്യകാർമികത്വത്തിൽ ദേവീ പ്രതിഷ്ഠ ചടങ്ങുകൾ നടക്കും. 10.30ന് സമൂഹപൊങ്കാല, അലങ്കാര പ്രദക്ഷിണം, കലശാഭിഷേകം, അഷ്ടബന്ധംചാർത്തി ബ്രഹ്മകലശാഭിഷേകം, നാഗർക്ക് നൂറും പാലും, ഉച്ചപൂജ. വൈകിട്ട് 5ന് വിശേഷാൽ വിളക്ക്, ഭഗവതി സേവ.