
തിരുവനന്തപുരം:ആകാശവാണി തിരുവനന്തപുരം വാർത്താവിഭാഗം ജോയിന്റ് ഡയറക്ടറായി (ന്യൂസ്) പാർവതി.വി. ചുമതലയേറ്റു.ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ 2011 ബാച്ച് ഉദ്യോഗസ്ഥയായിരുന്ന പാർവതി കേരളലക്ഷദ്വീപ് മേഖലയിലെ സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷന്റെ റീജിയണൽ ഓഫീസറായിരുന്നു.അവിടത്തെ അധിക ചുമതല തുടരും.കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ന്യൂ ഡൽഹിയിലെ ബ്യൂറോ ഒഫ് ഔട്ട്‌റീച്ച് ആൻഡ് കമ്മ്യൂണിക്കേഷനിലും പ്രവർത്തിച്ചിട്ടുണ്ട്.