dd

തിരുവനന്തപുരം:വിതുരയിലെ ആദിവാസി ഊരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ ഇരകൾക്ക് ജില്ലാ നിയമസേവന അതോട്ടി നിയമ സഹായം ചെയ്യും.ഇരകൾക്ക് താത്കാലിക വിക്ടിം കോമ്പൻസേഷൻ ലഭ്യമാക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനും മറ്റു നിയമ സഹായങ്ങൾക്കും ലീഗൽ സർവീസസ് അതോറിട്ടി അഭിഭാഷകരെ നിയമിക്കും.പീഡനത്തിനിരയായ പെൺകുട്ടികളെ ജില്ലാ ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിലാണ് ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്.