വർക്കല :മൂങ്ങോട് സെന്റ്സെബാസ്റ്റ്യൻ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഉത്സവം ഇന്ന് തുടങ്ങി 13 വരെ നടക്കും. ഇന്ന് വൈകിട്ട് 4.30ന് അമ്പ് പതാക പ്രയാണം തുടർന്ന് കൊടിയേറ്റ്. ഫാദർ ടോണി ഹാംലറ്റ് മുഖ്യകാർമ്മികനായിരിക്കും.തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 5 മണിക്ക് ജപമാല, ലിറ്റനി, നൊവേന തുടർന്ന് സമൂഹ ദിവ്യബലി, പ്രഭാഷണം എന്നിവയുണ്ടാകും. 12ന് വൈകുന്നേരം ചപ്രപ്രദക്ഷിണം ആരംഭിക്കും.ഉത്സവ ദിവസ സമാപനച്ചടങ്ങിൽ 13ന് രാവിലെ 10.30ന് സമൂഹ ദിവ്യബലി ഫാദർ ജോസ് മോന്റെ നേതൃത്വത്തിൽ ആരംഭിക്കും.വൈകിട്ട് തിരുനാൾ ദിവ്യബലിക്ക് ഫാദർ ഗ്ലാഡിൻ അലക്സ് മുഖ്യകാർമികതനാകും. വിവിധ ദിവസങ്ങളിൽ നടക്കുന്ന സമൂഹദിവ്യബലി ചടങ്ങുകൾക്ക് ഫാദർ ജെറാർഡ് സാവിയോ, ഫാദർ ജെറോം അൽഫോൻസ്, ഫാദർ ഡി.ജറാർഡ്, ഫാദർ ബിജിൻ ബസ്സിലി, ഫാദർ വി.വിൽഫ്രഡ്, ഫാദർ ജോസഫ് പ്രസാദ്, ഫാദർ ലൂസിയൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് വികാരി ഫാദർ എസ്.ബി.ആന്റണി അറിയിച്ചു.