shucheekarikunnu

കല്ലമ്പലം:മാലിന്യം മൂടിയ കാത്തിരിപ്പ് കേന്ദ്രവും പരിസരവും വൃത്തിയാക്കി ബി.ജെ.പി പ്രവർത്തകർ മാതൃകയായി. നാവായിക്കുളം ഇരുപത്തിയെട്ടാംമൈൽ വാർഡിലുൾപ്പെട്ട ഫാർമസി ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവുമാണ് ബി.ജെ.പി പ്രവർത്തകർ ശുചീകരിച്ചത്.കഴിഞ്ഞ കുറെ നാളുകളായി പഴകിയ തുണികളും മലിന വസ്തുക്കളും കൊണ്ട് വൃത്തിഹീനമായ കാത്തിരിപ്പ് കേന്ദ്രം പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് വാർഡ് മെമ്പർ പൈവേലിക്കോണം ബിജുവിന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകരായ സുദേവൻ.ജി,വിജയൻ പിള്ള,മിഥുൻ മോഹൻ,അശോകൻ വെട്ടിയറ,രതീഷ് കുമാർ,പ്രജീഷ്,സുനിൽ കുമാർ,സന്തോഷ് കുമാർ എന്നിവരാണ് ശുചീകരണത്തിൽ പങ്കാളികളായത്.