general

ബാലരാമപുരം: എസ്.എസ്. എൽ.സി,​പ്ലസ് ടു വിദ്യാർത്ഥികളുടെ മൂല്യനിർണായത്തിന് ഫോക്കസ് ഏരിയ നിശ്ചയിച്ചതിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ബാലരാമപുരം എ. ഇ. ഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ്‌ നെയ്യാറ്റിൻകര പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. ബിന്ദു പോൾ അദ്ധ്യക്ഷത വഹിച്ചു.എസ്.മഞ്ജു,സി.എച്ച്.സാബു ഡേവിഡ്,വി.ജയകുമാർ, ആർ.എച്ച്.അസ് വിൻ രാജ്,വി.അലോഷ്യസ്,ബാജി ശ്യാം,എസ്.ആർ.വിനോദ്,ഡി.ആർ.അജി തുടങ്ങിയവർ പ്രസംഗിച്ചു.