general

ബാലരാമപുരം:ബാലരാമപുരം ഗ്രാമപഞ്ചായത്തിന്റെ നേത്യത്വത്തിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു.സൗജന്യ വൈ.ഫൈ,എഫ്.എം റേഡിയോ, മൊബൈൽ ചാർജിങ് പോയിന്റ്, വാട്ടർ പ്യൂരിഫയർ, ടി വി കിയോസ്ക്, സുരക്ഷക്കായി സി.സി.ടി.വി ക്യാമറകൾ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത്തിരിപ്പ് കേന്ദ്രമാണ് കഴിഞ്ഞ ദിവസം തുറന്നു നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാ ബീവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രഞ്ചിത്ത്കുമാർ,അനിത,പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ , അസിസ്റ്റന്റ് എൻജിനിയർ അനിൽകുമാർ,രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ബാലരാമപുരം കബീർ,എസ് രാധാകൃഷ്ണൻ, ഷിബുകുമാർ,കോട്ടുകാൽകോണം മണി, സുധീർ,വ്യാപാരി സംഘടന പ്രതിനിധികളായ സുരേഷ്ചന്ദ്രൻ,ഇ.എം. ബഷീർ എന്നിവർ പങ്കെടുത്തു.