raj

നെയ്യാറ്റിൻകര: എസ്.എസ്.എൽ.സി, പ്സസ് ടു പരീക്ഷകളിലെ ഫോക്കസ് ഏരിയ നിർണ്ണയത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര ഉപജില്ലാ കമ്മിറ്റി നെയ്യാറ്റിൻകര എ.ഇ.ഒ ഓഫീസിനുമുന്നിൽ ധർണ നടത്തി.കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം എൻ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ്‌ അവിനാഷ് എസ് അശോക് അധ്യക്ഷത വഹിച്ചു, സെക്രട്ടറി എസ്. അമ്പിലാൽ, ട്രഷറർ എഫ്.എസ് പ്രകാശ്, ജില്ലാ പ്രസിഡന്റ്‌ നെയ്യാറ്റിൻകര പ്രിൻസ്,സംസ്ഥാന ഐ.ടി സെൽ കൺവീനർ കെ.എസ് മോഹനകുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ സി.ആർ ആത്മകുമാർ,ജില്ലാ ജോയിന്റ് സെക്രട്ടറി സിന്ധു,വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്‌ ആർ.അനിൽ രാജ്,വൈസ് പ്രസിഡന്റ്‌ ഫ്രഡി ബായി,സംസ്ഥാന വനിതാ ഫോറം അംഗം ബിന്ദു,ജില്ലാ വനിതാ ഫോറം കൺവീനർ ലൈജു സി.ദാസ് എന്നിവർ പങ്കെടുത്തു.