kettidathinte-ulghadanam

കല്ലമ്പലം: കല്ലമ്പലം അ​ഗ്നിരക്ഷാ നിലയത്തിന് താത്കാലിക കെട്ടിടമായി. വർക്കല മണ്ഡലത്തിലെ രണ്ടാമത്തെ അഗ്നിരക്ഷാ നിലയമാണ് എം.എൽ.എയുടെ ശ്രമഫലമായി കഴിഞ്ഞ വർഷം നാവായിക്കുളത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. സ്വന്തം കെട്ടിടം നിർമ്മിക്കുന്നത് വരെ നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് എം.എൽ.എ നടത്തിയ നിരന്തര ഇടപെടലിന്റെ ഭാ​ഗമായാണ് രജിസ്ട്രേഷൻ വകുപ്പ് ഈ കെട്ടിടം വിട്ട് നൽകിയത്. ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബീ രവീന്ദ്രൻ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന, ബിജു കുമാർ, എസ്.സാബു, എസ്.സലൂജ, ജിഹാദ്, ബിജു, സുഗന്ധി തുടങ്ങിയവർ പങ്കെടുത്തു.