grani

തിരുവനന്തപുരം:ലത്തീൻസഭയുടെ തിരുവനന്തപുരം അതിരൂപതാ നിയുക്ത ആർച്ച് ബിഷപ്പ് ഡോ.തോമസ് നെറ്റോയ്ക്ക് ആശംസകളുമായി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഇന്നലെ വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തി. ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിലാണ് ആദ്യം നിയുക്ത ആർച്ച് ബിഷപ്പിനെ സന്ദർശിച്ചത്.

രാവിലെ 9.30 ഓടെ എത്തിയ മന്ത്രി ബൊക്കെ കൈമാറിയാണ് അദ്ദേഹത്തിനെ അനുമോദിച്ചത്.തുടർന്ന് ബിഷപ്പ് ഹൗസിലെ ലഘു ചായസത്കാരത്തിലും മന്ത്രി പങ്കുകൊണ്ടു.നിയുക്ത ആർച്ച് ബിഷപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാവിധ സഹായ സഹകരണങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു.10 മണിയോടെ ഗതാഗത മന്ത്രി ആന്റണിരാജുവും ബിഷപ്പ് ഹൗസിലെത്തി.ഡി.സി.സി പ്രസിഡന്റ് പാലോട് രവിയാണ് നിയുക്ത ആർച്ച് ബിഷപ്പിനെ സന്ദർശിച്ച മറ്റൊരു പ്രമുഖൻ.പൊന്നാട അണിയിച്ചാണ് അദ്ദേഹം സ്നേഹം പങ്കു വച്ചത്.വിശിഷ്ടാതിഥികളെ തീർത്തും ലാളിത്യത്തോടെയാണ് ഡോ.തോമസ് നെറ്റോ സ്വീകരിച്ചത്.മറ്ര് പരിപാടികളിലൊന്നിലും അദ്ദേഹം പങ്കെടുത്തില്ല.അതിഥികളൊഴിഞ്ഞ സമയം പ്രാർത്ഥനയിൽ മുഴുകിയാണ് അദ്ദേഹം ചെലവഴിച്ചത്.ഒരു മാസത്തിന് ശേഷമാണ് ഔദ്യോഗികമായി സ്ഥാനാരോഹണം നടക്കുക.