p

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പട്ടികജാതി-പട്ടികവർഗ വിഭാഗം പ്രത്യേക റിക്രൂട്ട്മെന്റ് സെൽ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കേരള ചേരമർ സംഘം നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സത്യശീലനാണ് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക റിക്രൂട്ട്മെന്റ് സെൽ നിറുത്തലാക്കിയത്. പാർശ്വവൽകൃത ജനതയുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കുന്ന പരിഷ്‌കാരങ്ങൾ പുരോഗമന സങ്കല്പത്തിനെതിരാണെന്നും സർക്കാർ ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും കേരള ചേരമർ സംഘം അഭിപ്രായപ്പെട്ടു.