തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി പ്രഖ്യാപിച്ച 137 രൂപ ചലഞ്ചിൽ ഐ.എൻ.ടി.യു.സിയും പങ്കാളിയാകുന്നു. ഒരുലക്ഷം തൊഴിലാളികൾ ചലഞ്ച് ഏറ്റെടുക്കുമെന്നും തിരുവനന്തപുരം ജില്ലയിൽ വിവിധ ട്രേഡ് യൂണിയനുകളും ജില്ലാ കമ്മിറ്റിയുടെ വിവിധ കീഴ്ഘടകങ്ങളും ചേർന്ന് പതിനായിരം ചലഞ്ചുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ പറഞ്ഞു. കെ. കരുണാകകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ജില്ലാതല ചലഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.