
തിരുവനന്തപുരം:ആരോഗ്യ വകുപ്പിന്റെയും തിരുവനന്തപുരം ആർ.സി.സിയുടെയും ആഭിമുഖ്യത്തിൽ ജില്ലാ കാൻസർ കെയർ പ്രോഗ്രാമിന്റെ മുന്നണി പ്രവർത്തകർക്കായി കാൻസർ രോഗ പരിചരണം,നിർണയം പ്രതിരോധം എന്നീ വിഷയങ്ങളിൽ വെബിനാർ സംഘടിപ്പിക്കും.ഇന്ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് വെബിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.ഇതോടൊപ്പം തിരുവനന്തപുരം ആർ.സി.സിയിലെ പുലയനാർകോട്ട ക്യാമ്പസിൽ പ്രിവന്റീവ് ഓങ്കോളജി ഒ.പിയുടെയും പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.