
തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റിലേക്ക് വകുപ്പ് മേധാവികളായ ആറുപേരെ വി.സിയുടെ ശുപാർശ അംഗീകരിച്ച് ഗവർണർ നാമനിർദ്ദേശം ചെയ്തു. ഡോ.രജനി, ഡോ.കെ.എസ്.ചന്ദ്രശേഖർ, ഡോ.കെ.ബിന്ദു, ഡോ.സി.എ ഷൈല, ഡോ.ജി.ബിനു, ഡോ.ആർ വസന്തഗോപാൽ എന്നിവരെയാണ് നാമനിർദ്ദേശം ചെയ്തത്. ഇതിൽ ഒരാൾ സഹ അദ്ധ്യാപകന്റെ മകന് എം.ബി.എ പരീക്ഷയിൽ മാർക്ക് കൂട്ടി നൽകി ക്രമക്കേട് കാട്ടിയതിന് നാല് വർഷം മുമ്പ് സസ്പെൻഷനിലാവുകയും പരീക്ഷാ ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെടുകയും ചെയ്തിരുന്ന ആളാണെന്ന് ആക്ഷേപമുണ്ട്.