ശ്രീകാര്യം: ചെല്ലമംഗലം ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവവും പ്രതിഷ്ഠാ വാർഷികവും പുനഃപ്രതിഷ്ഠാ വാർഷികവും 8ന് കൊടിയേറി 17ന് സമാപിക്കും. 8ന് രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം. 9ന് ക്ഷേത്രതന്ത്രി ഗണേശന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി സജീഷ് കൊടുങ്ങല്ലൂരിന്റെയും ഉപശാന്തി കൊടുങ്ങല്ലൂർ സിനോജിന്റെയും കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്.

വൈകിട്ട് 7ന് ചെല്ലമംഗലം ദേവീഭക്തിഗാന സി.ഡി പ്രകാശനം. 7.30ന് ഗുരുദേവ മഹാഭാഗവത പാരായണ കീർത്തനം. 9ന് രാവിലെ 8.30ന് പഞ്ചഗവ്യ നവക കലശപൂജ. വൈകിട്ട് 4ന് ദേവീ ഭാഗവത പാരായണം. രാത്രി 7 മുതൽ ഭജന. 10ന് രാവിലെ 8.30ന് നവകാഭിക്ഷേകം,അഷ്ടാഭിക്ഷേകം. തുടർന്ന് നാഗർപൂജ, വൈകിട്ട് 5.30 മുതൽ സ്പെഷ്യൽ ചെണ്ടമേളം. രാത്രി 7മുതൽ കാഷ് അവാർഡ് വിതരണവും ആദരിക്കലും ചികിത്സാധനസഹായ വിതരണവും. 11ന് വൈകിട്ട് 6 മുതൽ ഭജൻസ്, രാത്രി 7.30 മുതൽ ക്ലാസിക്കൽ ഡാൻസ്.

12 ന് രാവിലെ 9ന് ഉത്സവബലി. ഉച്ചയ്ക്ക് 12 മുതൽ പ്രസാദ ഊട്ട്. വൈകിട്ട് 4 മുതൽ ഗുരുദേവകൃതി പാരായണം. രാത്രി 7.30 മുതൽ ഭജൻസ്.13ന് രാവിലെ 10ന് പ്രഭാത ഭക്ഷണം.11.30ന് നാഗർപൂജ. രാത്രി 7 മുതൽ ഡാൻസ്. 14ന് രാത്രി 7 മുതൽ ഡാൻസ്. 15ന് രാത്രി 7 .30 മുതൽ ഡാൻസ്. 16ന് രാവിലെ 10.30ന് ആയില്യപൂജ, പുള്ളുവൻ പാട്ട് രാത്രി 8.30ന് പള്ളിവേട്ട തുടർന്ന് താലപ്പൊലി ഘോഷയാത്ര. 17ന് രാവിലെ 9ന് തൃക്കൊടിയിറക്ക്. തുടർന്ന് തിരുആറാട്ട്. രാത്രി 7ന് കഥകളി - ദക്ഷയാഗം. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് മംഗലത്ത്, സെക്രട്ടറി വിജയൻ ആലുവിള, ഖജാൻജി പി.ബിജുകുമാർ മുക്കിക്കട, ഉത്സവക്കമ്മിറ്റി കൺവീനർ ബിജു നാഗേന്ദ്ര എന്നിവർ അറിയിച്ചു.